നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

പ്രകൃതി ദുരിത ബാധിതർക്ക് കൈത്താങ്ങുമായി എഐവൈഎഫ്

 

മൂവാറ്റുപുഴ: കുട്ടിക്കൽ പഞ്ചായത്തിൽ ഉരുൾപൊട്ടലിലും പ്രളയത്തിലും തകർന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഹായങ്ങളുമായി എഐവൈഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ സംഘം മൂവാറ്റുപുഴയിൽ നിന്നും പുറപ്പെട്ടു.ജില്ലയിൽ നിന്നും പതിനാല് വാഹനങ്ങളിലായാണ് ഉൽപ്പന്നങ്ങളും അവശ്യ വസ്തുക്കളും ദുരിത കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോകുന്നത്.

വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മൂവാറ്റുപുഴയിൽ നടന്നു. എഐവൈ എഫ്

സംസ്ഥാന ജോ. സെക്രട്ടറി എൻ.അരുൺ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.റെനീഷ്, ജി.രാകേഷ് കെ.ബി നിസാർ, ബേസിൽ ജോൺ, പി.ബി ശ്രീരാജ്, ആരിഫ് യൂസഫ്, റ്റി എ റിയാസ് തുടങ്ങിയവർ സംബന്ധിച്ചു.

 

ചിത്രം – എഐവൈഎഫ് പ്രകൃതി ദുരിത ബാധിത കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോകുന്നത്.

വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് എഐവൈ എഫ്സംസ്ഥാന ജോ. സെക്രട്ടറി എൻ.അരുൺ നിർവ്വഹിക്കുന്നു…

Back to top button
error: Content is protected !!