എ.ഐ.വൈ.എഫ് പിറവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും

പിറവം : എ.ഐ.വൈ.എഫ് പിറവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച വൈകിട്ട് 4ന് പിറവത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. മുളക്കുളം-പെരുവംമൂഴി റോഡ് നിര്‍മാണം ത്വരിതപ്പെടുത്തുക, റോഡ് നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കുക, എം.എല്‍.എ യുടെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ.കെ.എന്‍ സുഗതന്‍ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യും.എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി കെ.ആര്‍ റെനീഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. ജിന്‍സണ്‍ വി പോള്‍, സി.എന്‍ സദാമണി, അഡ്വ. ബിമല്‍ ചന്ദ്രന്‍ എ.ഐ.വൈ.എഫ് ഭാരവാഹികളായ സി.എ സതീഷ്, ബിജോ പൗലോസ്, അനന്തു വേണുഗോപാല്‍ എന്നിവര്‍ പ്രതിഷേധ സായാഹ്നത്തില്‍ പ്രസംഗിക്കും.

 

Back to top button
error: Content is protected !!