എഐവൈഎഫ് പായിപ്ര മേഖലാ സമ്മേളനം നടന്നു

പേഴയ്ക്കാപ്പിള്ളി: എഐവൈഎഫ് പായിപ്ര മേഖലാ സമ്മേളനം പേഴയ്ക്കാപ്പിള്ളി വ്യാപാര ഭവനില്‍ നടന്നു. ജില്ലാ പ്രസിഡന്റ് പി.കെ രാജേഷ് ഉദ്ഘാടനം ചെയ്തു .മേഖലാ പ്രസിഡന്റ് സനു വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് മേഖലാ സെക്രട്ടറി അന്‍ഷാജ് തേനലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുസ്തഫ കമാല്‍, സിപിഐ പായിപ്ര ലോക്കല്‍ സെക്രെട്ടറി ജലാല്‍,എ ഐ വൈ എഫ മണ്ഡലം മണ്ഡലം പ്രസിഡണ്ട് പി ബി ശ്രീരാജ് , സിപിഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ കെ ശ്രീകാന്ത് , ഷംസു മുഹമ്മദ്, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം ഗോവിദ് കുന്നുംപുറത്ത്, ലോക്കല്‍ കമ്മിറ്റി അംഗം നൗഷാദ് വലിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി ആയി അന്‍ഷാജ് തെനാലിയെയും, പ്രസിഡന്റ് ആയി ് ജിനേഷ് ഗംഗാധരനെയും സമ്മേളനംതെരഞ്ഞെടുത്തു

 

 

 

Back to top button
error: Content is protected !!