എ.ഐ.വൈ.എഫ്. പായിപ്ര മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിത്ര രചന മത്സരം നടത്തുന്നു

 

 

മൂവാറ്റുപുഴ: സി.പി.ഐ. 24ആം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് മെയ് 8ന് നടക്കുന്ന പായിപ്ര ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ്. പായിപ്ര മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

ചിത്ര രചന മത്സരം നടത്തുന്നു.

തിരഞ്ഞെടുക്കുന്ന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

നല്ല ചിത്രങ്ങൾ ലോക്കൽ സമ്മേളനവേദിയിൽ പ്രദർശിപ്പിക്കും.

 

മത്സര നിബന്ധനകൾ

 

പ്രായ പരിധി :

ജൂനിയർ (5 മുതൽ 10 വയസ്സ്)

 

സീനിയർ ( 11 മുതൽ 16 വയസ്സ്)

 

വിഷയം : കാർഷിക മേഖല

 

സാധാരണ എ4 ഷീറ്റിൽ ആണ് ചിത്രം വയ്ക്കേണ്ടത്.

കുട്ടികൾ വരച്ച ചിത്രത്തിനു താഴെ ഒരു സൈഡിലായി പേര്, വയസ്സ്, പഠിക്കുന്ന ക്ലാസ്സ്, അഡ്രസ്സ്, ഫോൺ നമ്പർ എന്നിവ എഴുതി രക്ഷകർത്താവ് സാക്ഷ്യപ്പെടുത്തണം. പേന, പെൻസിൽ, സ്കെച്ച് പെൻ എന്നിവ ഉപയോഗിക്കാവുന്നതാണ്. ഏപ്രിൽ 30ന് വൈകിട്ട് 5 വരെ ചിത്രങ്ങൾ സ്വീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക് അൻഷജ് തേനാലി 9526641622

സനു വേണുഗോപാൽ:

9447720650 ബന്ധപ്പെടാവുന്നതാണ്.

ആദ്യം ലഭിക്കുന്ന 50 ചിത്രങ്ങൾക്ക് പ്രോത്സാഹന സമ്മാനം ലഭിക്കുന്നതാണ്.

പായിപ്ര ലോക്കൽ കമ്മിറ്റിക്ക് കീഴിൽ വരുന്ന ഏരിയയിലുള്ള ആളുകൾക്ക് മാത്രം മത്സരത്തിൽ പങ്കെടുക്കാം. പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ അടി നിലയിൽ പ്രവർത്തിക്കുന്ന ഹീൽസ് ആൻഡ് ഫീൽസ് ചെരുപ്പു കടയിൽ ചിത്രങ്ങൾ ഏൽപ്പിക്കാവുന്നതാണ്.

Back to top button
error: Content is protected !!