എ.ഐ.വൈ.എഫ്. മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി.

 

മൂവാറ്റുപുഴ:എ.ഐ.വൈ.എഫ്. മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി.പൊതുമേഖല സ്ഥാപനങ്ങളെ സ്വകര്യവൽക്കരിക്കുന്നത് അവസാനിപ്പിക്കുക,
കേന്ദ്ര സർവ്വീസുകളിൽ ഒഴിവുള്ള 8 ലക്ഷം തസ്തികയിൽ നിയമനങ്ങൾ നടത്തുക, ഭഗത് സിങ് നാഷണൽ എംപ്ലോയ്മെന്റ് ആക്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു സമരം.സെപ്തംബർ 28ന് ഭഗത് സിങ്ങിന്റെ ജന്മദിന അനുസ്മരണ ദിനത്തിൽ എ.ഐ.വൈ.എഫ്. ദേശീയ പ്രതിഷേധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ എ.വൈ.എഫ്. മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. വർത്തമാന ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾ കൂടിയായതോടെ തൊഴിലില്ലായ്മ ഒരു ദേശീയ ദുരന്തമായി മാറിയിരിക്കുകയാണ്. നൂറ്റിമുപ്പത്തിയഞ്ച് കോടി ഇന്ത്യൻ ജനസംഖ്യയിൽ 52 ശതമാനവും ഇരുപത്തി അഞ്ച് വയസിൽ താഴെയുള്ള യുവജനങ്ങളാണെന്നത് ഈ വിഷയത്തിന്റെ ആക്കം കൂട്ടുന്നു. മോഡി രാജ്യത്തെ പത്ത് ശതമാനം വരുന്ന കോടീശ്വരൻമാർക്ക് ഒപ്പം ആണെന്നും അവരുടെ വികസനമാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും , തൊഴിൽ നിയമങ്ങൾ അതിനായി പൊളിച്ചെഴുതി കൊണ്ടിരിക്കുകയാണെന്നും, ഒപ്പം പൊതുമേഖലയുടെ സ്വകാര്യവത്കരണം വ്യാപകമാക്കുന്നതോടെ സുരക്ഷിതത്വമുള്ള ജോലി ഇവിടെ എന്നെന്നേക്കുമായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നും സംഘടന ആരോപിച്ചു. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ തൊഴിൽ ദാതാവായ റെയിൽവേയിലെ നാല് ലക്ഷത്തോളം വരുന്ന തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്. സി. പി. ഐ. മണ്ഡലം സെക്രട്ടറി റ്റി. എം. ഹാരീസ് ദേശീയ പ്രക്ഷോഭ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എ. ഐ. വൈ. എഫ്. മണ്ഡലം പ്രസിഡൻ്റ് ജോർജ് വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു . മണ്ഡലം സെക്രട്ടറി കെ. ബി. നിസ്സാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജി. രാകേഷ് , സി. പി. ഐ. സെക്രട്ടറിയേറ്റ് അംഗം കെ. എ. സനീർ, എ. ഐ. വൈ. എഫ് . ജില്ലാ കമ്മിറ്റയംഗം കെ.ഇ. ഷാജി , മണ്ഡലം വൈസ് പ്രസിഡൻ്റ് സി. എൻ. ഷാനവാസ്, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ഗോവിന്ദ് ശശി എന്നിവർ പ്രസംഗിച്ചു. മണ്ഡലം കമ്മറ്റി അംഗങ്ങളായ അനസ്സ് മുഹമ്മദ് , സൈജൽ പാലിയത്ത് , ഫിനുബക്കർ, എൽദോസ് പുത്തൻപുര, ജോഷി അൻഷാജ് തേനാലി , സനീഷ് ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!