എ.ഐ.വൈ.എഫ്. മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷ്യം ഗാന്ധിസ്മൃതി പരിപാടി സംഘടിപ്പിച്ചു.

 

മൂവാറ്റുപുഴ: എ.ഐ.വൈ.എഫ്. മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പായിപ്ര സ്കൂൾ പടിയിൽ രക്തസാക്ഷ്യം ഗാന്ധിസ്മൃതി പരിപാടി സംഘടിപ്പിച്ചു. സി.പി.ഐ. ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്. മണ്ഡലം പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.ബി. നിസ്സാർ സ്വാഗതം പറഞ്ഞു. പ്രവാസി ഫെഡറേഷൻ ജില്ലാ സെക്രട്ടറി പി.കെ. രാജീവൻ മുഖ്യ പ്രഭാക്ഷണം നടത്തി സി.പി.ഐ. ലോക്കൽ സെക്രട്ടറി കെ.കെ. ശ്രീകാന്ത്, മണ്ഡലം കമ്മറ്റിയംഗങ്ങളായ വി.എം. നവാസ്, കെ.എ. സനീർ, പഞ്ചായത്ത് മെമ്പർ സക്കീർ ഹുസൈൻ എ.ഐ.വൈ.എഫ്. നേതാക്കളായ സനൂപ് വേണുഗോപാൽ, ഫെബിൻ സി. ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!