എഐവൈഎഫ് കൂത്താട്ടുകുളം മേഖല സമ്മേളനം നടന്നു,

കൂത്താട്ടുകുളം : എഐവൈഎഫ് കൂത്താട്ടുകുളം മേഖല സമ്മേളനം സിപിഐ കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റി ഓഫീസ് ഹാളിൽ നടന്നു, സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് എഐവൈഎഫ് ജില്ല കമ്മിറ്റി അംഗം ബിജോ പൗലോസ് വൈഎംസിഎ ജംഗ്ഷനിൽ പതാക ഉയർത്തി. സമ്മേളനം എഐവൈഎഫ് ജില്ല വൈസ് പ്രസിഡന്റ്‌ പി.എം. നിസാമുദ്ധീൻ ഉദ്ഘാടനം ചെയ്തു. ബിജോ പൗലോസ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി.എം. ഷൈൻ, സിപിഐ നേതാക്കളായ എ.എസ്.രാജൻ, അംബിക രാജേന്ദ്രൻ, എഐവൈഎഫ് പിറവം മണ്ഡലം സെക്രട്ടറി സി.എ.സതീഷ്, സിപിഐ ലോക്കൽ സെക്രട്ടറി ബിനീഷ് കെ തുളസിദാസ്‌, കെ.രാജു, ബീന സജീവൻ, മുൻസിപ്പൽ കൗൺസിലർ പി.ആർ.സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു. പുതിയ കമ്മിറ്റിയുടെ പ്രസിഡന്റ്‌ ആൽബിൻ ബാബു, സെക്രട്ടറി പി.എം. ഷൈൻ എന്നിവരെയും 13 അംഗ മേഖല കമ്മിറ്റിയെയും സമ്മേളനം തെരെഞ്ഞെടുത്തു.

Back to top button
error: Content is protected !!