നിര്‍ധനരോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനായി പാട്ടു വണ്ടിയുമായി എഐവൈഎഫ്

മൂവാറ്റുപുഴ: നിര്‍ധനരോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനായി പുത്തന്‍ മാര്‍ഗ്ഗമായി പാട്ടു വണ്ടിയുമായി തെരുവുകളില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ പാട്ടു പാടി . പായിപ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പാട്ടു പാടി വിവിധ പ്രദേശങ്ങളില്‍ നിന്നും പണം കണ്ടെത്തിയത്. പത്ത് രോഗികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സഹായം നല്‍കുന്നത്. പാട്ട് വണ്ടി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്് എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മേഖല പ്രസിഡന്റ് ജിനേഷ് ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കന്‍ ലോക്കല്‍ സെക്രട്ടറി ഇ.ബി.ജലാല്‍ , എഐവൈഎഫ് നേതാക്കളായ ശ്രീരാജ് പി ബി , അന്‍ഷാജ് തേനാലി , സനു വേണുഗോപാല്‍ , ഷംസു മുഹമ്മദ് , വി.എം.നൗഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.പ്രമുഖ ഗായകരായ അജി തൃക്കളത്തൂര്‍ , ഷിജു തൃക്കളത്തൂര്‍ , മധു ഇടുക്കി , അഖില്‍ അയ്യപ്പന്‍ , ജിനേഷ്ഗം ഗാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

Back to top button
error: Content is protected !!