എഐവൈഎഫ് പായിപ്ര മേഖലാ കമ്മിറ്റി: സൗജന്യ തെങ്ങിന്‍ തൈ വിതരണം നടത്തി

പായിപ്ര: എഐവൈഎഫ് പായിപ്ര മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ തെങ്ങിന്‍ തൈ വിതരണം നടത്തി. ഒരു വീട്ടില്‍ ഒരു തെങ്ങ് എന്ന ക്യാമ്പയിന്റെ മേഖലാതല ഉദ്ഘാടനം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ നിര്‍വഹിച്ചു. മേഖല പ്രസിഡന്റ് സനു വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അന്‍ഷാജ് തേനാലി സ്വാഗതം പറഞ്ഞു. സിപിഐ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ നൗഷാദ് വലിയ പറമ്പില്‍, ജമീര്‍, അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പായിപ്രയില്‍ നടന്ന പരിപാടിയില്‍ 100ഓളം തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. എഐവൈഎഫ് നേതാക്കളായ അനസ്, ശിഹാബ്, അബ്ദുള്ള, അന്‍സാര്‍ വി എം, ഷാമോന്‍, യൂനുസ് എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!