മതനിരപേക്ഷ ഇന്ത്യയ്ക്കായി എഐവൈഎഫ് മതേതര സംഗമം നാളെ

 

മുവാറ്റുപുഴ: മതനിരപേക്ഷ ഇന്ത്യയ്ക്കായ് ഒരുമിക്കാം, തൊഴിലിന് വേണ്ടി പോരാടാം എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് നാലിന്(ആഗസ്റ്റ് 15 ന് ) മൂവാറ്റുപുഴ നെഹ്രു പാർക്കിൽ മതേതര സംഗമം നടക്കും. മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. സി പി ഐ ജില്ലാ സെക്രട്ടറി പി.രാജു മുഖ്യ പ്രഭാഷണം നടത്തും. സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ.കെ.എൻ.സുഗതൻ, സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ, ഇ.കെ.ശിവൻ, എൽദോ എബ്രഹാം, ടി.സി.സൻജിത്ത്, ജോളി പൊട്ടയ്ക്കൽ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ.ആർ.റെനീഷ്, പ്രസിഡൻ്റ് പി.കെ.രാജേഷ്, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി എ.എ.സഹദ്, പ്രസിഡൻ്റ് ഗോവിന്ദ്.എസ്, കെ.എസ് ജയദീപ്, ആൽവിൻ സേവ്യാർ, രേഖ ശ്രീജേഷ്, കെ.ബി. നിസാർ, പി.ബി.ശ്രീരാജ് എന്നിവർ പ്രസംഗിക്കും.

Back to top button
error: Content is protected !!