എ.ഐ.റ്റി.യു.സി പ്രക്ഷോഭ ജാഥയ്ക്ക് കോലഞ്ചേരിയില്‍ സ്വീകരണം

കോലഞ്ചേരി: എ.ഐ.റ്റി.യു.സി കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ നടത്തുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ സംസ്ഥാന പ്രക്ഷോഭ ജാഥയ്ക്ക് കോലഞ്ചേരിയില്‍ സ്വീകരണം നല്‍കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിര്‍മ്മാണ തൊഴിലാളികളുടെ പഞ്ചദിന സത്യാഗ്രഹം മാര്‍ച്ച് 21 മുതല്‍ 25 വരെ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുപ്പെടും. സംസ്ഥാന പ്രസിഡന്റ് സി.പി മുരളി ക്യാപ്റ്റനായ ജാഥയ്ക്കാണ് ചൊവ്വാഴ്ച 1.30ന് സ്വീകരണം നല്‍കുന്നത്. സി.വി.ശശി വൈസ് ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറി ഡി. അരവിന്ദാക്ഷന്‍ ഡയറക്ടറുമായുള്ള ജാഥയാണ് മണ്ഡലത്തില്‍ പര്യടനം നടത്തുന്നതെന്ന് എഐറ്റിയുസി മണ്ഡലം സെക്രട്ടറി ടി.ആര്‍ വിശ്വപ്പന്‍ അറിയിച്ചു.

Back to top button
error: Content is protected !!