എഐടിയുസി മൂവാറ്റുപുഴ മണ്ഡലം സമ്മേളനം നടത്തി

മൂവാറ്റുപുഴ: എഐടിയുസി മൂവാറ്റുപുഴ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. സി.വി യോഹന്നാന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തിന് മുതിര്‍ന്ന നേതാവ് പിപി കൊച്ചുവര്‍ക്കി പതാക ഉയര്‍ത്തി. എഐടിയുസി സംസ്ഥാന സെക്രട്ടറിയും ജില്ല പ്രസിഡന്റുമായ കെ.കെ അഷറഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എഐടിയുസി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് കെ.എ നവാസ് യോഗത്തിന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എന്‍ ഗോപി, മുന്‍ എംഎല്‍എമാരായ ബാബു പോള്‍,എല്‍ദോ എബ്രഹാം, മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍, ജില്ലാ കമ്മറ്റി അംഗം പി കെ ബാബുരാജ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഇ കെ സുരേഷ്,കെ.ജി സത്യന്‍ എന്‍.കെ പുഷ്പ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!