നാടിനു മാതൃകയായി വീണ്ടും കോതമംഗലത്തെ ഐഷാസ് ബസ്;ഇന്നലത്തെ കളക്ഷൻ മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക്……

 

മൂവാറ്റുപുഴ :കോതമംഗലത്തെ പ്രമുഖ ബസ് സർവ്വീസ് ഗ്രൂപ്പായ ഐഷാസ് ബസ് വീണ്ടും നാടിന് മാതൃകയാകുന്നു .ഇന്നലെ ഐഷാസ് ഗ്രൂപ്പിൻ്റെ എല്ലാ ബസ് സർവ്വീസുകളും മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിൻ്റെ ധനശേഖരണാർത്ഥമാണ് സർവ്വീസ് നടത്തുന്നത്. വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലത്തെ സർവ്വീസ് കളക്ഷൻ മുഴുവൻ സംഭാവന ചെയ്യും . എട്ട് ബസുകൾ ആണ് ഐഷാസ് ഗ്രൂപ്പിനുള്ളത്.ഇന്നലെ രാവിലെ പത്തരക്ക് കോതമംഗലം മുനിസിപ്പൽ ബസ്സ്റ്റാൻ്റിൽ ആൻ്റണി ജോൺ എംഎൽഎ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യത് ആദ്യ കളക്ഷനും സ്വീകരിച്ചു. നഗരസഭ വികസന സ്ഥിരം സമതി അധ്യക്ഷൻ കെ എ നൗഷാദ്
അധ്യക്ഷനായി. പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ്
എം പി അനിൽ കുമാർ , അസോസിയേഷൻ താലൂക്ക് പ്രസിഡൻ്റ് ജോജി ഇടയാട്ട് , സെക്രട്ടറി സി ബി നവാസ് , നാസർ ഐഷാസ്
എന്നിവർ സന്നിഹിതരായിരുന്നു.
കഴിഞ്ഞ പ്രളയകാലത്തും ബസ് സർവ്വീസ് നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐഷാ സ് ഗ്രൂപ്പ് സംഭാവന ചെയ്തിരിന്നു.

Back to top button
error: Content is protected !!