രാഷ്ട്രീയം

കര്‍ഷക പ്രക്ഷോഭത്തിന് എ.ഐ.വൈ.എഫ്. ഐക്യദാര്‍ഢ്യം.

മൂവാറ്റുപുഴ: എ.ഐ.വൈ.എഫ്. മൂവാറ്റുപുഴ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവജന പ്രതിഷേധവും പ്രകടനവും സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആരിഫ് യൂസഫ് അധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമം സി.പി.ഐ. മൂവാറ്റുപുഴ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം പി.ബി. ശ്രീരാജ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്. നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് ഫിനു ബക്കര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ മീര കൃഷ്ണന്‍, പി.വി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു . കര്‍ഷകരുടെ ചോരയും നീരും ഊറ്റി കോര്‍പറേറ്റുകളെ വളര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ കൂടതല്‍ ജനകീയ പ്രതിരോധങ്ങള്‍ ഉയരും എന്ന് നേതാക്കള്‍ പറഞ്ഞു. പ്രധിഷേധ പ്രകടനത്തിന് രതീഷ് വി.റ്റി., മുഹമ്മദ് സുബിന്‍, ഹഫീഫ് റഹ്മാന്‍, മത്തായി വര്‍ഗീസ്, രാഹുല്‍, അജയ്കൃഷ്ണ, ശരത് വി.എസ്., സലീജ് സലിം, എ.ആര്‍. പ്രവീണ്‍, ഷിനാജ് പരീത്, ഷിനാദ് കെ.എം. എന്നിവര്‍ നേതൃത്വം നല്‍കി.

 

ചിത്രം- എ.ഐ.വൈ.എഫ്. മൂവാറ്റുപുഴ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം……

Back to top button
error: Content is protected !!
Close