മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ച് എ.ഐ.എസ്.എഫ്

മൂവാറ്റുപുഴ: എ.ഐ.എസ്.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘപരിവാര്‍ ആക്രമങ്ങള്‍ അവസാനിപ്പിക്കുക, മണിപ്പൂര്‍സഹോദരി സഹോദരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് കച്ചേരിത്താഴത്ത് മെഴുകുതിരികള്‍ കത്തിച്ചാണ് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. എ ഐ എസ് എഫ് ജില്ലാസെക്രട്ടറി ഗോവിന്ദ് എസ് കുന്നുംപുറം പരിപാടി ഉദ്ഘാടനം ചെയ്തു. എ ഐ എസ് എഫ് മണ്ഡലം പ്രസിഡന്റ് സക്ലയന്‍ മജീദ് അധ്യക്ഷത വഹിച്ചു. എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി ചിങ്‌ജോണ്‍, സിപിഐ ലോക്കല്‍ സെക്രട്ടറി കെ.പി അലികുഞ്ഞ്, യുവകലാസാഹിതി ജില്ലാ വൈസ് പ്രസിഡന്റ് ജോര്‍ജ് വെട്ടികുഴി, സി.പി ഐ ലോക്കല്‍ കമ്മറ്റിയംഗം പ്രദീപ്കുമാര്‍ കെ.കെ, എഐ.വൈ.എഫ് മണ്ഡലം ജോയിന്റ് സെക്രട്ടറി അനുഷാജ് തേനാലി, എ ഐ എസ് എഫ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ രാഹുല്‍ എ.എസ്, അന്‍ഞ്ചോ പോള്‍, നന്ദന കെഎസ്, ബിജില്‍, നസ്രിന്‍ കെ നവാസ് ബേസില്‍ ബാബു, എ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി അംഗം അല സെയ്ദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!