പായിപ്ര ഗവ. യുപി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി

മൂവാറ്റുപുഴ: കുട്ടികളിലെ സര്‍ഗ്ഗവാസനകളെ തൊട്ടുണര്‍ത്തുക എന്ന ലക്ഷ്യത്തോടെ പായിപ്ര ഗവ. യുപി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി. കവിയും നാടന്‍ പാട്ടുകലാകാരനുമായ കുമാര്‍.കെ.മുടവൂരും അധ്യാപിക സിഎന്‍ കുഞ്ഞുമോളും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കഥ, കവിത, ചിത്രം, ആസ്വാദനം എന്നിവ ചേര്‍ത്ത് അക്ഷര സംഘവും, അഭിനയക്കൂട്ടം, ആലാപനക്കൂട്ടം ,പാട്ടുകൂട്ടം എന്നിവ ചേര്‍ത്ത് അവതരണ സംഘവും രൂപീകരിച്ചു. 1, 2 ക്ലാസുകള്‍ക്കായി കഥ പറയല്‍, പാട്ട്, ചിത്രം വര, കടങ്കഥയും, 3,4 ക്ലാസ്സുകള്‍ക്കായി കഥ, കവിത, ചിത്രം, അഭിനയം, യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കഥ, കവിത, ചിത്രം, നാടന്‍പാട്ട് കാവ്യാലാപനം, അഭിനയം, പുസ്തകാസ്വാദനം എന്നിവ ഈ വര്‍ഷം വിദ്യാലയത്തില്‍ സംഘടിപ്പിക്കും. പിടിഎ പ്രസിഡന്റ് പിഇ നൗഷാദ് യോഗത്തിന് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ വിവിധ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ നടന്നു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിഎ റഹീമ ബീവി വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവര്‍ത്തനങ്ങളെകുറിച്ച് വിശദീകരിച്ചു. വിദ്യാരംഗം കോഡിനേറ്റര്‍ അജ്മി ഇബ്രാഹിം കെ.എം നൗഫല്‍, അജിത രാജ് , അനീസ കെഎം, സലീന എ, ശുഭ കെ ശശി, ഷെഫീന വിപി എന്നിവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!