ഐമ 2024-2025 സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

കൊച്ചി: ആര്‍ട്‌സ് ഇന്റര്‍കള്‍ച്ചര്‍ അമ്യൂസ്‌മെന്റ് ആന്റ് മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ (ഐമ)യുടെ 2024-2025ലെ ഭാരവാഹികളെ പ്രഖ്യാപിച്ചു.ഐമ ഇന്ത്യ മുഴുവനും ഉള്ള കലാകാരന്മാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സംഘടനയാണ്. സംസ്ഥാന ഭാരവാഹികളെ നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുത്തു. നിതീഷ് കെ നായര്‍ സംസ്ഥാന പ്രസിഡന്റായും ആനന്ദ് തൊടുപുഴ സെക്രട്ടറിയായും, ട്രഷററായി അബു അലിയെയും, വൈസ് പ്രസിഡന്മാരായി ബിബിന്‍ അലക്‌സാണ്ടറയും, നന്ദു ജി നമ്പ്യാരെയും തെരഞ്ഞെടുത്തു. ജോയിന്‍ സെക്രട്ടറിയായി പ്രവീണ്‍ കൂട്ടുമഠം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാരായി സൗമ്യ ഉണ്ണിയെയും, നീനയെയും തെരഞ്ഞെടുത്തു. കൂടാതെ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസിന്റെ താക്കോല്‍ നാഷണല്‍ പ്രസിഡന്റ് ഗിരീഷ് പെരിഞ്ചേരി (സി.ബി ഗിരീഷ് കുമാര്‍),ഫൗണ്ടറും ജനറല്‍ സെക്രട്ടറിയുമായ എയ്ഞ്ചല്‍ വര്‍ഗീസും ചേര്‍ന്ന് പുതിയ സംസ്ഥാന പ്രസിഡന്റ് നിതീഷ് കെ നായര്‍ക്ക് കൈമാറി. തുടര്‍ന്ന് അതാത് സ്ഥാനങ്ങള്‍ ഏറ്റവര്‍ ഐയ്മയുടെ സത്യപ്രതിജ്ഞ ചൊല്ലി ഒപ്പുവെച്ച് സ്ഥാനമേല്‍ക്കുകയും ചെയ്തു. കൂടാതെ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ വിജയന്‍ മുരുക്കുംപുഴ, അനില എം കൃഷ്ണന്‍,ഷിജി റോയ് എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!