എയ്ഡ്സ് ദിന റാലിയും തെരുവ് നാടകവും നടത്തി

 

കോതമംഗലം: കറുകടം മൗണ്ട് കാര്‍മല്‍ കോളേജിലെ സോഷ്യര്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റും എന്‍എസ്എസ് യൂണിറ്റും സംയുക്തമായി എയ്ഡ്സ് ദിന റാലിയും തെരുവ് നാടകവും നടത്തി. കോതമംഗലം ചെറിയ പള്ളിത്താഴത്ത്നിന്നും ആരംഭിച്ച റാലി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.റ്റി ബിജോയ് ഫ്ളാഗ് ഓഫ് ചെയ്തു. മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡിലാണ് തെരുവ് നാടകം അരങ്ങേറിയത്. എന്‍എസ്എസ് ഓഫീസര്‍ ഷിനീത് കൃഷ്ണന്‍, സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് അസി. പ്രൊഫ. ബിനു തോമസ്, സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍ ഏ.എസ് സുഗീഷ്മ എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!