ക്യാന്‍സര്‍, കിഡ്‌നി രോഗികള്‍ക്കുള്ള സഹായ വിതരണം നടത്തി

മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്‍കുടലിലെ ക്യാന്‍സര്‍, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ക്കുള്ള കോളോസ്റ്റമി, യൂറോസ്റ്റമി ബാഗുകളുടേയും അനുബന്ധ സംവിധാനങ്ങളുടേയും വിതരണോദ്ഘാടനം നടത്തി. പണ്ടപ്പിള്ളി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാലിയേറ്റീവ് രോഗികളുടെ പരിചരണത്തിന് കൂടുതല്‍ സഹായവും പ്രാധാന്യവും നല്‍കുമെന്ന് കെ.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെസ്റ്റിന്‍ ചേറ്റൂര്‍ അധ്യക്ഷത വഹിച്ചു. ആരക്കുഴപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിവാഗോ തോമസ്, റിയാസ് ഖാന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിത വിനോദ്, മെഡിക്കല്‍ ഓഫീസര്‍ കെ.സി. ചാക്കോ, എച്ച്എംസി അംഗം പോള്‍ ലൂയീസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Back to top button
error: Content is protected !!