അഗ്നിപഥ്: ഇടതുപക്ഷ യുവജന സംഘടനകൾ നൈറ്റ് മാർച്ച്  നടത്തി

മൂവാറ്റുപുഴ:അഗ്നിപഥ് പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ യുവജന വഞ്ചന നയം തിരുത്തണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടനകൾ മൂവാറ്റുപുഴയിൽ നൈറ്റ് മാർച്ച് നടത്തി.  പി ഒ ജംഗ്ഷനിൽ നിന്ന് തുടങ്ങിയ മാർച്ച് നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു.തുടർന്ന് ചേർന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ ജില്ല ട്രഷറർ കെ പി ജയകുമാർ ഉദ്ഘാടനം ചെയ്തു.എഐവൈഎഫ് മണ്ഡലം പ്രസിഡന്റ്‌ പി ബി ശ്രീരാജ് അധ്യക്ഷനായി.ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ, പ്രസിഡന്റ്‌ എം എ റിയാസ് ഖാൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി കെ ബി നിസാർ, അൻഷാദ് തേനലിൽ എന്നിവർ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!