സര്‍ക്കാരിന്റെ നികുതികൊള്ള: മൂവാറ്റുപുഴയില്‍ യു.ഡി.എഫ് കരിദിനം ആചരിച്ചു.

മൂവാറ്റുപുഴ: സര്‍ക്കാരിന്റെ നികുതികൊള്ളയ്‌ക്കെതിരെ യു.ഡി.എഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു. യു.ഡി.എഫ്.സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ അഡ്വ.ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ മേല്‍ അന്യായമായ നികുതികള്‍ അടിച്ചേല്പിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പകല്‍കൊള്ളയാണ് നടത്തുന്നതെന്ന് ജോണി നെല്ലൂര്‍ ആരോപിച്ചു. നഗരത്തില്‍ നടത്തിയ പ്രകടനത്തിന് ശേഷം ചേര്‍ന്ന യോഗത്തില്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ അഡ്വ.കെ.എം.സലിം അധ്യക്ഷത വഹിച്ചു. ഡോ.മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ., ജോസഫ് വാഴക്കന്‍ എക്‌സ് എം.എല്‍.എ., കണ്‍വീനര്‍ കെ.എം.അബ്ദുള്‍ മജീദ്, ജോസ് പെരുമ്പിള്ളിക്കുന്നേല്‍, പി.എ. ബഷീര്‍, കെ.പി.ജോയി, പി.പി.എല്‍ദോസ് , ഒ.എം.സുബൈര്‍, കെ.എം. പരീത്, പ്രൊഫ. ജോസ് അഗസ്റ്റ്യന്‍, ടോമി പാലമല ,സുബാഷ് കടക്കോട്ട്, പി.സി.തോംസണ്‍, ജോണ്‍ പോള്‍, മന്‍സൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!