കുട്ടികളുടെ ഫോട്ടോ വെച്ച് സ്‌കൂളുകളുടെ പരസ്യ ബോര്‍ഡുകള്‍ പാടില്ല; ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കുട്ടികളുടെ ഫോട്ടോ വെച്ച് സ്‌കൂളുകള്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യ ബോര്‍ഡുകള്‍ വിലക്കി ബാലാവകാശ കമ്മീഷന്‍. മത്സരബുദ്ധി സൃഷ്ടിക്കുന്ന തരത്തിലുള്ള ഫോട്ടോവെച്ചുള്ള ബോര്‍ഡുകള്‍ മറ്റു കുട്ടികളില്‍ മാനസിക സംഘര്‍ഷത്തിനു കാരണമാകുന്നതായി കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ ഉത്തരവ്. ഇത്തരം ബോര്‍ഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ വിദ്യാലയങ്ങള്‍ക്കു നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, പരീക്ഷാ സെക്രട്ടറി എന്നിവര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. കമ്മിഷന്‍ ചെയര്‍പേഴ്സന്‍ കെവി മനോജ്കുമാര്‍ അംഗങ്ങളായ സി വിജയകുമാര്‍, പി ശ്യാമളാദേവി എന്നിവരുടെ ഫുള്‍ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Back to top button
error: Content is protected !!