വിദ്യാർത്ഥികളെ നാട്ടിലെത്തിച്ച് ഡീൻ കുര്യാക്കോസ് എം.പി.

 

തൊടുപുഴ: ലോക്ക് ഡൗണിനെത്തുടർന്ന് നാട്ടിലെത്തിച്ചേരാൻ കഴിയാതെ 2 മാസത്തിലേറെയായി ചെന്നൈയിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ വാഹനസൗകര്യമൊരുക്കി നാട്ടിലെത്തിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെന്നൈയിൽ നിന്നും നിരവധി വിദ്യാർത്ഥികളാണ് ഫോണിലൂടെ തങ്ങളനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചും നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി എം.പി.യെ സമീപിച്ചത്. ചെന്നൈലുള്ള നിരവധി സംഘടനകളുമായി സംസാരിച്ചിട്ടും എന്നാൽ നടക്കാതെ വന്നതോടെയാണ് എം.പി നേരിട്ട് , ഇവരെ നാട്ടിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് വാഹന സൗകര്യം ഒരുക്കിയത്.ഇന്ന് രാവിലെ കുമളി ചെക്ക് പോസ്റ്റിൽ വിദ്യാർത്ഥികളെ കയറ്റി വാഹനം എത്തിച്ചേരുകയും വാഹനത്തിൻറെ വാടക യുത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ കെ.എസ് പോലീസിന് കൈമാറുകയും ചെയ്തു.

Back to top button
error: Content is protected !!