വടകര സെന്റ് ജോണ്‍സ് സിറിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം

തിരുമാറാടി: വടകര സെന്റ് ജോണ്‍സ് സിറിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം നടന്നു. മികവിന്റെ വിദ്യാലയത്തില്‍ 151 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പ്രവേശനം നേടിയിട്ടുള്ളത്. ഇതില്‍ 115 കുട്ടികള്‍ സയന്‍സ് ഗ്രൂപ്പും 36 കുട്ടികള്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പും തെരഞ്ഞെടുത്തു. ഹയര്‍സെക്കന്‍ഡറി ഓഡിറ്റോറിസില്‍ നടന്ന പ്രവേശനോത്സവം പൂര്‍വ്വ വിദ്യാര്‍ത്ഥിയും തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. സന്ധ്യാമോള്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് സിബി കെ ജോര്‍ജ് അധ്യക്ഷത വഹിച്ചു. വടകര സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി വികാരിയും സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാനുമായ ഫാ.ഏലിയാസ് ജോണ്‍ മണ്ണാത്തിക്കുളം അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങില്‍ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോര്‍ജ് പ്ലസ് വണ്ണില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികളായ അലോണാ ഷിബു ,എല്‍ഹാ മരിയ ലൂയിസ് എന്നിവരെ അനുമോദിച്ചു. എസ്എംസി ചെയര്‍മാന്‍ സജി മാത്യു, പിടിഎ വൈസ് പ്രസിഡന്റ് എന്‍. മനോജ് ,സ്‌കൂള്‍ ബോര്‍ഡ് അംഗം ജോഷി കെ പോള്‍, ടി ടി ഐ പ്രിന്‍സിപ്പാള്‍ ജിലു വര്‍ഗീസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാജു സി അഗസ്റ്റിന്‍, സ്റ്റാഫ് സെക്രട്ടറി പോള്‍ പി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!