രണ്ട് റോഡുകള്‍ക്ക് ഭരണാനുമതി: മാത്യു കുഴല്‍നാടന്‍ എംഎല്‍എ

മൂവാറ്റുപുഴ: ബജറ്റില്‍ വകയിരുത്തിയ രണ്ട് റോഡുകള്‍ക്ക് ഭരണാനുമതിയായതായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ അറിയിച്ചു. വാഴക്കുളം – അരിക്കുഴ റോഡിന് 2.60 കോടിയും, മാറിക – കോഴിപള്ളി റോഡിന് 2.49 കോടിയുടെ ഭരണാനുമധിയുമാണ് ലഭിച്ചത്. 2024-25 സാമ്പത്തിക ബജറ്റില്‍ വക കൊള്ളിച്ചിരുന്ന രണ്ട് റോഡുകള്‍ക്കാണ് പൊതുമരാമത്ത് വകുപ്പിന്റെ ഭരണാനുമതി ലഭിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു

 

Back to top button
error: Content is protected !!