കോതമംഗലത്ത് ആദിവാസി ദിനാചരണം

കോതമംഗലം: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെയും മെന്റര്‍ അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തിലല്‍ ആദിവാസി ദിനാചരണം ഊരുകൂട്ടം 2023 സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ആദിവാസി മേഖലയിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഭാഷാ പഠന പദ്ധതി, ഊരുമൂപ്പന്‍ മാരെ ആദരിക്കല്‍, ആദിവാസി കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, ആദിവാസി കാലാ രൂപം അവതരണം എന്നിവയും നടത്തി. കോതമംഗലം മേന്റര്‍ അക്കാദമി ഹാളില്‍ നടന്ന ഊരുകൂട്ടം 2023 എറണാകുളം ജില്ലാ നിമയ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ രജ്ഞിത്ത് കൃഷ്ണന്‍ എന്‍ ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭെ ചെയര്‍മാന്‍ കെ കെ ടോമി അധ്യക്ഷത വഹിച്ചു. കോതമംഗലം സി ഐ പി.റ്റി ബിജോയ്, കുസാറ്റ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അപര്‍ണ ലക്ഷ്മണനന്‍, കെ ജെ യു സംസ്ഥാനെ സെക്രട്ടറി ജോഷി അറക്കല്‍, കോതമംഗലം പ്രസ് ക്ലബ്ബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട്, മെന്റര്‍ അക്കാഡമി ഡയറക്ടര്‍മാരായ ഷിബു ബാബു പള്ളത്ത്, ആശ ലില്ലി തോമസ്, ബേബി മംഗലത്ത്, മുരളി കുട്ടംമ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!