അടിവാട് ദേശീയ വായനശാലയില്‍ ജനകീയ വികസന വിജ്ഞാനോത്സവം നടത്തി

 

പൈങ്ങോട്ടൂർ: അടിവാട് ദേശീയ വായനശാലയില്‍ ജനകീയ വികസന വിജ്ഞാനോത്സവം പരിപാടിയുടെ ഭാഗമായി മോണോ ആക്ട്, ക്വിസ് മത്സരം, സ്‌കിറ്റ് അവതരണം എന്നിവ നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ‘കേരള വികസനം ചരിത്രവും ഭാവിയും’ എന്ന വിഷയത്തില്‍ ലൈബ്രറി കൗണ്‍സില്‍ എക്‌സി അംഗം പി എം പരീത് സെമിനാര്‍ നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മായില്‍, പി കെ മുഹമ്മദ്, പി എം സിറാജുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജനകീയ വികസന വിജ്ഞാനോത്സവം കദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

Back to top button
error: Content is protected !!