അടിവാട് പഞ്ചായത്ത് മിനി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി.പായിപ്ര റോയല്‍ സ്റ്റീല്‍ വേള്‍ഡ് ജേതാക്കൾ.

 

മൂവാറ്റുപുഴ: അടിവാട് പഞ്ചായത്ത് മിനി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി. അണ്ടർ 15 വിഭാഗത്തിലെ മത്സരങ്ങളാണ് നടത്തിയത്. 14 ടീമുകള്‍ പങ്കെടുത്ത മത്സരത്തിൽ പായിപ്ര റോയല്‍ സ്റ്റീല്‍ വേള്‍ഡ് ഒന്നാം സ്ഥാനവും കോതമംഗലം മാര്‍ ബേസില്‍ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് സമ്മാനദാനം നിർവ്വഹിച്ചു.

ഫോട്ടോ: ഒ.ഇ. അബ്ബാസ് പായിപ്ര ടീമിന് ട്രോഫി നല്‍കുന്നു.

Back to top button
error: Content is protected !!