അടിവാട് മാലിക്ക് ദീനാര്‍ ആട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പ്രതിഭകള്‍ക്ക് ആദരവ്

കോതമംഗലം : അടിവാട് മാലിക്ക് ദീനാര്‍ ആട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പ്രതിഭകളെ അനുമോദിച്ചു. കോളേജ് ഓഡിറ്റോറില്‍ നടന്ന അനുമോദന യോഗം മാലിക്ക് ദിനാര്‍ ട്രസ്റ്റ് സെക്രട്ടറി സി എച്ച് സിദ്ധീക്ക് ഉത്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ കെ.ബി. ഷെമീര്‍ അധ്യക്ഷത വഹിച്ചു. കോളേജിലെ കലാ-കായിക രംഗത്ത് മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കായാണ് മാനേജ്‌മെന്റ് അനുമോദന യോഗം സംഘടിപ്പിച്ചത്. കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ കലാകായി രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച മുപ്പതോളം വിദ്യാത്ഥികളെ ചടങ്ങില്‍ ആദരിച്ചു. മാലിക്ക് ദിനാര്‍ സ്‌കൂര്‍ മാനേജര്‍ കെ.എം. മൈയ്തു മുഹമ്മദ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഐഷാബീവി, കോളേജ് സ്‌പോട്‌സ് കണ്‍വീനര്‍ നിയാസ് റ്റി എച്ച്, കോളേജ് ആര്‍ട്‌സ് കണ്‍വീനര്‍ ജോമോള്‍ജോയി, യു.യു.സി അലി അക്ബര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!