അടിവാട്

കുടുംബ സഹായ സമിധി നിര്‍മിച്ച് നല്‍കുന്ന വീടിന്റെ തറക്കല്ലിടീല്‍ നടത്തി

പല്ലാരിമംഗലം: പഞ്ചായത്തില്‍ അടിവാട് സ്‌കൂളിന് സമീപം അകാലത്തില്‍ മരണപ്പെട്ട അബ്ദുള്‍ കരീം മൗലവിയുടെ കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ തരക്കല്ലിടീല്‍ നടത്തി. അബ്ദുള്‍ കരീം മൗലവിയുടെ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിനായി കുടുംബ സഹായ സമിധി നിര്‍മിച്ച് നല്‍കുന്ന വീടിന്റെ തറക്കല്ലിടീല്‍ അടിവാട് മാലിക് ദീനാര്‍ ദഅവാ സെന്റര്‍ പ്രിന്‍സിപ്പല്‍ ഡോ.വി.എച്ച് മുഹമ്മദ് മൗലവി, കൂറ്റംവേലി ജുമാ മസ്ജിദ് ഇമാം സി.എ മൂസാ മൗലവി എന്നിവര്‍ ചേര്‍ന്ന് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. അടിവാട് സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം മുജീബ് റഷാദി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു, ടി.കെ മുഹമ്മദ് മൗലവി, എം.എം അലിയാര്‍, എ.പി മുഹമ്മദ്, കെ.ഇ കാസിം, സി.എച്ച് മുഹമ്മദ്, എന്‍.പി ഷാജഹാന്‍, എം.പി ഷൗക്കത്തലി, കെ.കെ മൈതീന്‍, യു.എച്ച് മുഹിയുദ്ധീന്‍, കെ.എം താഹ, അലി ചുള്ളിയില്‍, കെ.എം അബ്ബാസ്, പി.പി മുഹമ്മദ്, കെ.എ നജീബ്, ഷെഫിന്‍ അലി, ടി.എസ് അറഫല്‍, പരീത് പഴയേരിയില്‍ എന്നിവര്‍പ്രസംഗിച്ചു.

 

Back to top button
error: Content is protected !!