കോതമംഗലം

അടിവാട് കവലയിൽ സായാഹ്ന ധർണ്ണ നടത്തി.

 

മൂവാറ്റുപുഴ: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള കർഷക സംഘം പല്ലാരിമംഗലം വില്ലേജ് കമ്മറ്റി കവളങ്ങാട് അടിവാട് കവലയിൽ സായാഹ്ന ധർണ്ണ നടത്തി. കർഷക സംഘം ഏരിയ സെക്രട്ടറി കെ.ബി. മുഹമ്മദ്‌ ധർണ്ണ ഉദ്ഘാടനം ചെയ്തു. എം.എം. ഷിഹാബുദ്ധീൻ അധ്യക്ഷത വഹിച്ചു. കർഷക സംഘം വില്ലേജ് സെക്രട്ടറി ടി.പി.എ. ലത്തീഫ് സ്വാഗതം പറഞ്ഞു. സി.പി.ഐ.എം. പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം.എം. ബക്കർ, പല്ലാരിമംഗലം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഒ.ഇ. അബ്ബാസ്, പല്ലാരിമംഗലം പഞ്ചായത്ത് മെമ്പർ എ.എ. രമണൻ എന്നിവർ പങ്കെടുത്തു. പി.വി. ഭാസ്കരൻ നന്ദി പറഞ്ഞു.

Back to top button
error: Content is protected !!
Close