അടിവാട് പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു.

 

മൂവാറ്റുപുഴ: ഡി.വൈ.എഫ്.ഐ. യുടെ നേതൃത്വത്തിൽ അടിവാട് പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അവസാനിച്ചു. വിവിധ ജില്ലകളിൽ നിന്നായി 24 ടീമുകള്‍ ടൂർണമെന്റിൽ പങ്കെടുത്തു. എ. ആന്റ് എസ്. നേര്യമംഗലം ടീം ഒന്നാം സ്ഥാനം നേടി. ട്യൂണ എഫ്.സി. വാഴക്കുളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 10001 രൂപ ഒന്നാം സമ്മാനവും 5001 രൂപ രണ്ടാം സമ്മാനവും പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് വിജയികൾക്ക് കൈമാറി. കേരള ഫുട്‌ബോള്‍ റഫറി അസോസിയേഷനില്‍ റഫറിയായ ഹക്കീം ഖാന്‍ മത്സരം നിയന്ത്രിച്ചു. ചടങ്ങില്‍ ഡി.വൈ.എഫ്.ഐ. അടിവാട് മേഖലാ സെക്രട്ടറി കെ.എ. യൂസുഫ്, മേഖലാ ട്രഷറര്‍ പി.എ. നവാസ്, ടൗണ്‍ യൂണിറ്റ് സെക്രട്ടറി എം.എ. അസ്‌ലം, പ്രസിഡന്റ് ഒ.എ. ബാസിത് എന്നിവര്‍ സംബന്ധിച്ചു.

ഫോട്ടോ: ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഒന്നാമതെത്തിയ എ. ആന്റ് എസ്. നേര്യമംഗലം ടീമിന് ഒ.ഇ. അബ്ബാസ് ട്രോഫി കൈമാറുന്നു

Back to top button
error: Content is protected !!