വിദ്യാഭ്യാസ ഓഫീസുകളിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള അദാലത്ത് 26ന്

മൂവാറ്റുപുഴ: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ശേഷിക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് അദാലത്ത് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ജൂലൈ 26ന് എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അദാലത്ത് നടത്തുന്നത്. മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെട്ട 31/12/2023 ന് മുമ്പ് ആരംഭിച്ച അധ്യാപക നിയമന, അപ്രൂവല്‍, പെന്‍ഷന്‍, വിജിലന്‍സ് കേസുകള്‍, ഭിന്നശേഷി സംവരണം മുതലായവ സംബന്ധിച്ച പരാതികള്‍ ഉളളവര്‍ 15/07/2024 ന് മുമ്പ് കാര്യാലയത്തില്‍ പരാതികള്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

Back to top button
error: Content is protected !!