ചരമം

നടന്‍ പി സി ജോര്‍ജ് അന്തരിച്ചു.

 

കൊച്ചി: മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ പി സി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ചാണക്യന്‍, അഥര്‍വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്.

അറുപത്തിയെട്ടോളം സിനിമകളില്‍ ജോര്‍ജ് അഭിനയിച്ചിട്ടുണ്ട്. അംബ അംബിക അംബാലിക എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ രംഗത്തേക്ക് എത്തിയത്. പൊലീസുകാരനായും, വില്ലനായും, ക്യാരക്‌ടര്‍ റോളുകളിലുമെല്ലാം അദ്ദേഹം തിരശീലയിലെത്തി.

കെ ജി ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകര്‍ക്കൊപ്പം ജോര്‍ജ് പ്രവര്‍ത്തിച്ചു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായും അദ്ദേഹമുണ്ടായിരുന്നു.ശാരീരിക ആസ്വാസ്ഥ്യം മൂലം കുറച്ചു കാലമായി കലാരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു. കൊച്ചു മേരിയാണ് ഭാര്യ. മക്കള്‍: കനകാംബലി, കാഞ്ചന, സാബന്‍റിജോ.

Back to top button
error: Content is protected !!
Close