നഗരത്തിലൂടെ അമിതവേഗതയില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം: മൂവാറ്റുപുഴ പൗരസമിതി

മൂവാറ്റുപുഴ: നഗരത്തിലും, കോളേജുകള്‍ക്കും,സ്‌കൂളുകള്‍ക്കും മുമ്പില്‍ പോലീസ്,മോട്ടോര്‍ വെഹിക്കിള്‍ നിരീക്ഷണം ശക്തമാക്കണമെന്നും, കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നും, മൂവാറ്റുപുഴ പൗരസമിതി യോഗം ആവശ്യപ്പെട്ടു. നഗരത്തിലും, സമീപ പ്രദേശങ്ങളിലെ കോളേജ്, സ്‌കൂളുകളുടെ മുന്നിലൂടെയും അഭ്യാസ പ്രകടനം നടത്തി അമിത വേഗതയില്‍ ചീറിപ്പായുന്ന കാറുകള്‍ക്കെതിരെയും ബൈക്കുകള്‍ക്കെതിരെയും നടപടി സ്വീകരിക്കാത്തതു മൂലം അപകടങ്ങള്‍ തുടര്‍ക്കഥ ആവുകയാണ്. ക്ലാസ്സ് കഴിയുന്നതോടെ കോളേജുകള്‍ക്കും,സ്‌കൂളുകള്‍ക്കും മുന്നിലൂടെ ഇത്തരക്കാര്‍ കാറുകളും,ഫാഷന്‍ ബൈക്കുകളുമായി കറങ്ങി നടക്കുന്നത് നിത്യസംഭവമാണെനനും പൗരസമിതി യോഗം ആരോപിച്ചു. യോഗത്തില്‍ പ്രസിഡന്റ് ജിജോ പാപ്പാലില്‍ അദ്യെക്ഷത വഹിച്ചു. സെക്രട്ടറി സില്‍ജോ കടാതി,ട്രഷറര്‍ വി.സി ബെന്നി, പരീത് ഇഞ്ചക്കുടി, എ.കെ നാരായണന്‍,ബിജു നിരപ്പ് എന്നിവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!