മൂവാറ്റുപുഴ

വെള്ളക്കരം അടക്കാത്തവർക്കെതിരെ നടപടിയുമായി വാട്ടർ അതോറിറ്റി.

 

മൂവാറ്റുപുഴ : വെള്ളക്കരം കുടിശ്ശികയുള്ളവരുടെയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കാത്തവരുടെയും കണക്ഷനുകൾ ആറുമാസത്തിനകം വിച്ഛേദിക്കും. വരുംദിവസങ്ങളിൽ കണക്ഷൻ വിച്ഛേദിപ്പിക്കുന്നതിനായി 4 സ്വാഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം മൂവാറ്റുപുഴ ഓഫീസിൽ രാവിലെ 10 മുതൽ 4. 30 വരെയും കൂത്താട്ടുകുളം, വാഴക്കുളം എന്നീ ഓഫീസുകളിൽ രാവിലെ 10 മുതൽ 3 വരെയും വെള്ളക്കരം സ്വീകരിക്കുവാനുള്ള ക്രമീകരണം തുടരുന്നതായി അധികൃതർ അറിയിച്ചു.

Back to top button
error: Content is protected !!
Close