ഭാര്യയെയും മകളെയും മർദിച്ചെന്ന പരാതിയിൽ ഭർത്താവും സഹോദരനും അറസ്റ്റിൽ

വ​ണ്ണ​പ്പു​റം: ഭാ​ര്യ​യെ​യും മ​ക​ളെ​യും വീ​ട്ടി​ൽ​ക​യ​റി മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നെ​യും ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​ര​നെ​യും അ​റ​സ്റ്റ് ചെ​യ്തു.വ​ണ്ണ​പ്പു​റം മു​ട്ടു​ക​ണ്ടം പു​ളി​ഞ്ചോ​ട്ടി​ൽ സ​ജി, സ​ഹോ​ദ​ര​ൻ വി​ൽ‌​സ​ൺ എ​ന്നി​വ​രെ​യാ​ണ് കാ​ളി​യാ​ർ എ​സ്‌.​ഐ കെ. ​ക​ണ്ണ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ്​ ​ചെ​യ്ത​ത്.ക​ഴി​ഞ്ഞ 15ന് ​വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ച്​ വീ​ട്ടി​ലെ​ത്തി​യ സ​ജി​യും അ​നു​ജ​നും ചേ​ർ​ന്ന് സ​ജി​യു​ടെ ഭാ​ര്യ ഷൈ​ബി​യെ​യും മ​ക​ളെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Back to top button
error: Content is protected !!