മാറ്റ് കുറഞ്ഞ സ്വര്‍ണ്ണം പണയം വച്ച് തട്ടിപ്പ്: ഒരാള്‍ കൂടി പിടിയില്‍

കോതമംഗലം: മാറ്റ് കുറഞ്ഞ സ്വര്‍ണ്ണം പണയം വച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. നേര്യമംഗലം തലക്കോട് പുത്തന്‍പുരയ്ക്കല്‍ ശിവദാസ്(63) നെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കവളങ്ങാട് സര്‍വീസ് സഹകരണ ബാങ്കിന്റെ പുത്തന്‍കുരിശ് ബ്രാഞ്ചില്‍ 56,4000 രൂപയുടെ മാറ്റ് കുറഞ്ഞ സ്വര്‍ണം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ച കേസിലാണ് പ്രതി അററ്റിലായത്. തട്ടിപ്പ് സംഘത്തിലെ രണ്ടുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2022 ഫെബ്രുവരിയിലാണ് കേസിനാസ്പതമായ സംഭവം. അടിമാലിയില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് ശിവദാസനെ പോലീസ് പിടികൂടിയത്. സബ് ഇന്‍സ്‌പെക്ടര്‍ കെ.പി.സിദ്ദീഖ്, എ.എസ്.ഐ പി.എ.മനാഫ്, എസ്.സി.പി.ഒ എ.പി.ഷിനോജ്, എ.എസ്.ഷനില്‍ , സി.പി.ഒ പി.എന്‍.ആസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Back to top button
error: Content is protected !!