പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിയ്ക്ക് കഠിന തടവും പിഴയും

കോതമംഗലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് കഠിന തടവും പിഴയും. കുട്ടമ്പുഴ പൂയംകുട്ടി മണികണ്ഠന്‍ ചാല്‍ പാറപ്പുറത്ത് അഭിലാഷ് (38) നെയാണ് മൂവാറ്റുപുഴ അഡീഷണല്‍ സ്‌പെഷ്യല്‍ കോടതി (പോക്‌സോ) മുപ്പത്തിമൂന്നു വര്‍ഷം തടവിനും, ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചത്. 2019ലാണ് കേസിനാസ്പതമായ സംഭവം. കുട്ടുമ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്‍സ്പക്ടര്‍ കെ.എം മഹേഷ് കുമാര്‍. എസ്.ഐ.വി.കെ ശശികുമാര്‍, എ.എസ്.ഐമാരായ കെ.പി.സജീവ്, പി .കെ അജികുമാര്‍, സി.പി.ഒ മാരായ അഭിലാഷ് ശിവന്‍, നൗഷാദ്, സൈനബ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Back to top button
error: Content is protected !!