ബൈക്ക് മോഷണം പ്രതി അറസ്റ്റില്‍

കോതമംഗലം: ബൈക്ക് മോഷ്ടാവ് അറസ്റ്റില്‍. ആലപ്പുഴ എരമല്ലിക്കര ഓത്തറത്ത് സുജേഷ് കുമാര്‍ (45) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25ന് പുലര്‍ച്ചെ കോതമംഗലം കുത്തുകുഴിയിലുള്ള വര്‍ക്ക്‌ഷോപ്പില്‍ നിന്നും പ്രതി ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്. ആലപ്പുഴ, അടിമാലി, മാന്നാര്‍ തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. എസ്എച്ച്ഒ സി.എല്‍ ഷാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.ഐ ബൈജു പി ബാബു, എ എസ് ഐ രാജേഷ്, എസ്.സി.പി.ഒ മാരായ ജോസ് ബെന്നോ തോമസ്, സലീം പി ഹസ്സന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

 

Back to top button
error: Content is protected !!