മൊബൈല്‍ ഫോണും പണവും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍

പെരുമ്പാവൂര്‍: മുടിക്കലില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണും 8500 രൂപയും മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഇടപ്പള്ളി വെണ്ണല ചളിക്കവട്ടം കണ്ടക്കോലില്‍ ഷിബു (36) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11ന് രാത്രിയാണ് കേസിനാസ്പതമായ സംഭവം. ഹോട്ടല്‍ജോലിക്കാണ് പ്രതി മുടിക്കലില്‍ എത്തിയത്. താമസിച്ചിരുന്ന ബില്‍ഡിംഗിലെ അടുത്തമുറിയില്‍ നിന്നും മൊബൈല്‍ ഫോണുകളും പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ വൈറ്റിലയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത് എസ്.ഐ വി.എം.ഡോളി, എ.എസ്.ഐ എം.ടി.ജോഷി, എസ്.സി.പി.ഒ പി.എ.അബ്ദുല്‍ മനാഫ്, സി.പി.ഒ മാരായ എസ്.അഭിലാഷ്, എം..ഇ.മനാഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: Content is protected !!