വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണം കവർച്ച ചെയ്ത കേസ്‌: പ്രയപൂർത്തിയാവാത്ത പെൺകുട്ടി പിടിയിൽ

മൂവാറ്റുപുഴ: വയോധികയായ വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണം കവർച്ച ചെയ്ത കേസിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി പിടിയിൽ. മുളവൂർ തട്ടുപറമ്പിന് സമീപം ജ്യോതിഭവൻ വീട്ടിൽ ജലജ (59)ആണ് ആക്രമത്തിൽ പരിക്കേറ്റത്.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പ്രതി ജലജയുടെ വീട്ടിൽ അതിക്രമിച്ചു കയറി ജലജയെ തലക്കടിച്ചു പരിക്കേൽപ്പിച്ചു സ്വർണ്ണവുമായി കടന്നുകളയുകയായിരുന്നു.പരിക്കേറ്റ ജലജയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രായപൂർത്തിയാകാത്ത പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Back to top button
error: Content is protected !!