റബ്ബര്‍ ഷീറ്റ് മേഷ്ടാക്കള്‍ പിടിയില്‍

മൂവാറ്റുപുഴ: റബ്ബര്‍ ഷീറ്റ് മേഷ്ടാക്കള്‍ പിടിയില്‍. കീരംപാറ ചേലാട് കരിങ്ങഴ ഭാഗത്ത് മഠത്തില്‍ സജിത് (20) നെല്ലിക്കുഴി, കമ്പനിപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന മന്നാം മലയില്‍ ഗോകുല്‍(20) എന്നിവരെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പൈമറ്റം സ്വദേശിയുടെ വീടിനടുത്ത് സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന മുപ്പതു കിലോയോളം റബര്‍ ഷീറ്റും, നെടുംപാറ സ്വദേശിയുടെ റബര്‍ തോട്ടത്തിലെ ഷെഡ്ഡില്‍ നിന്നും ഒട്ടുപാലുമാണ് ഇവര്‍ മോഷ്ടിച്ചത്. എസ്.ഐമാരായ കെ.പി സിദ്ദിഖ്, ഷാജു ഫിലിപ്പ്, എ.എസ്.ഐമാരായ .പി എ മനാഫ്, എന്‍.ബി അഷറഫ്, എസ്.സി.പി.ഒ മാരായ . കെ.എസ് ഷനില്‍, സി.എം ഷിബു സി.പി.ഒ മാരായ പി.എന്‍ ആസാദ്, ടി.എ ഫൈസല്‍ തുടങ്ങിയവരാണ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Back to top button
error: Content is protected !!