തൃക്കളത്തൂര്‍ പള്ളിമറ്റത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍

മൂവാറ്റുപുഴ: തൃക്കളത്തൂര്‍ പള്ളിമറ്റത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസിലെ പ്രതി പോലീസ് പിടിയില്‍. ആസ്സാം സ്വദേശിയായ സാദിക്കുല്‍ ഇസ്ലാമി (26) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 2021 സെപ്റ്റംബറിലാണ് കേസിനാസ്പതമായ സംഭവം. ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയ പ്രതി കാണിക്കവഞ്ചിയുടെ പൂട്ട് തുറക്കുകയും, ശ്രീകോവില്‍ തകര്‍ത്ത് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ശീവേലിതിടമ്പ്, തിരുമുഖം, ശംഖുകാല്‍ എന്നിവ മോഷ്ടിക്കുകയുമായിരുന്നു. .മൂവാറ്റുപുഴ ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസിന്റെ മേല്‍നോട്ടത്തില്‍ ഉള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പായിപ്ര കവലയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രതി പകല്‍ ജോലിയ്ക്ക് പോകാതെ രാത്രിയില്‍ മോഷ്ണം നടത്തുകയുമായിരുന്നു. പ്രതിക്കെതിരെ വേറെയും മോഷണകേസുകള്‍ നിലവിലുണ്ട്. മോഷണത്തിന് ശേഷം ആസ്സാമിലേക്ക് പോയ പ്രതിയെ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് പോലീസ് പിടികൂടിയത്. മേഷണത്തെ തുടര്‍ന്ന പോലീസ് നടത്തിയ അന്വേഷണത്തില്‍ മുപ്പത്തോളം സിസിടിവി ക്യാമറള്‍ പരിശോധിക്കുകയും, അറുപതോളം പേരെ ചോദ്യം ചെയ്യുകയും ചെയ്യുകയും ചെയ്തതിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. ഫിംഗര്‍ പ്രിന്റ്, ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ ശാസ്ത്രീയ അന്വേഷണങ്ങള്‍ക്കെടുവിലാണ് പോലീസ് പ്രതിയിലേക്ക് എത്തിചേര്‍ന്നത്. അറസ്റ്റുചെയ്ത പ്രതിയുമായി പോലീസ് ക്ഷേത്രത്തില്‍ തെളിവെടുപ്പ് നടത്തി.
യാതൊരു രേഖയും ഇല്ലാതെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നവരെ നിരീക്ഷിക്കുന്നതിനുമുള്ള നടപടികളും പോലീസ് ആരംഭിച്ചു. യാതെരു ജോലിയ്ക്കും പോകാതെ നഗരത്തില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കിയടില്‍ മേഷണവും കഞ്ചാവ് വില്‍പനയും വര്‍ധിച്ചുവരുന്ന സഹചര്യത്തിലാണ് പോലീസിന്റെ നടപടി. ഇന്‍സ്‌പെക്ടര്‍ കെ എന്‍ രാജേഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ മാഹിന്‍ സലിം, രാജേഷ് കെ കെ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ജോജി പി എസ്, ജയകുമാര്‍ പി സി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനസ് കെ എ, ബിബില്‍ മോഹന്‍,സനൂപ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.

 

Back to top button
error: Content is protected !!