മന്ത്രവാദ പൂജ നടത്താനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കോലഞ്ചേരി: മന്ത്രവാദ പൂജ നടത്താനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍ .സൗത്ത് മാറാടി പാറയില്‍ അമീര്‍ (38) നെയാണ് പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്ന് പറഞ്ഞ് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ഇയാളെ വാഴക്കുളത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്.അമീറിന് രാത്രി തട്ടുകടയിലായിരുന്നു ജോലി. പിന്നീട് സ്വന്തമായി തട്ടുകട നടത്തിയെങ്കിലും നഷ്ടമാണെന്ന് പറഞ്ഞ് നിര്‍ത്തി. തുടര്‍ന്ന് ജോത്സ്യവും മന്ത്രവാദവുമായി വരികയായിരുന്നു. നാല് വര്‍ഷമായി കടമറ്റം നമ്പ്യാരുപടിയില്‍ ജോതിഷ കേന്ദ്രം നടത്തുകയായിരുന്നു. പോലീസ് ഇടപെട്ട് ഒരു പ്രാവശ്യം ഇയാളുടെ കേന്ദ്രം അടപ്പിച്ചിരുന്നു. നിരവധി പേരെ ഇയാള്‍ കബളിപ്പിച്ചതായാണ് സൂചന. ഇന്‍സ്‌പെക്ടര്‍ ടി.ദിലീഷ്, എസ്.ഐമാരായ കെ.സജീവ്, സി. ഒ സജീവ്, എ.എസ്.ഐമാരായ മനോജ് കുമാര്‍, മുരളീധരന്‍ , ജിഷ മാധവന്‍, എസ്.സി.പി.ഒ മാരായ ബി. ചന്ദ്രബോസ്, ഡിനില്‍ ദാമോധരന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Back to top button
error: Content is protected !!