പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റില്‍

പല്ലാരിമംഗലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റില്‍. പല്ലാരിമംഗലം മാവുടി പെരിയപ്പനാല്‍ ഡിനീഷ് (38) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി മാത്രമുള്ള സമയം വീട്ടില്‍ അതിക്രമിച്ച് കയറി പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. എസ്.ഐ എം.സി.എല്‍ദോസ്, എ.എസ്.ഐ എം.എസ്.മനോജ്, എസ്.സി.പി.ഒ മാരായ അജി കുട്ടപ്പന്‍, വി.എം.സൈനബ, എന്‍.കെ.സജി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിറിമാന്‍ഡ്ചെയ്തു.

Back to top button
error: Content is protected !!