യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

കോതമംഗലം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. വെണ്ടുവഴി വാത്തപ്പിള്ളി അഖിൽ (27), പിണ്ടിക്കാനായിൽ ഷിൻറോ (34), ഇരമല്ലൂർ പുത്തൻപുര സുരേഷ്(കുഞ്ഞായി 34 ) , മാതിരപ്പിള്ളി അറയ്ക്കൽ പുത്തൻ പുരയിൽ അഖിൽ(26) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 25 ന് രാത്രി 11ഓടെയാണ് പ്രതികൾ മുത്തംകുഴി സ്വദേശിയായ യുവാവിനെ കത്തിക്ക് കുത്തിയും കമ്പിയ്ക്കടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. ഇൻസ്പെക്ടർ പി.ടി.ബിജോയി, എസ്.ഐ എം.ടി.റെജി, എ.എസ്.ഐമാരായ റെജി, രഘുനാഥ്, സലിം സി.പി.ഒ മാരായ നിജാസ്, ഷക്കീർ, അജിംസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: Content is protected !!