കോടികളുടെ നിക്ഷേപതട്ടിപ്പ്: പ്രതി അറസ്റ്റില്‍

 

കോതമംഗലം: ജോലിയില്‍ നിന്ന് വിരമിച്ച കീരംപാറയിലുള്ള ദമ്പതികളുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പുക്കാട്ട്പടിയിലെ എസ്.എഫ്.എസ് ഗ്രാന്റ് വില്ലയില്‍ എബിന്‍ വര്‍ഗീസ് (40) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര ഭാരത മാതാ കോളേജിനടുത്ത് മാസ്റ്റേഴ്‌സ് ഫിന്‍സര്‍വ് സ്ഥാപനത്തിന്റെ ഉടമയാണ് അറസ്റ്റിലായ പ്രതി. ദമ്പതികളില്‍ നിന്ന് മൂന്നുകോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചാണ് പ്രതി തട്ടിപ്പു നടത്തിയത്. 18 മുതല്‍ ഇരുപതു ശതമാനം വരെ ലാഭ വിഹിതം വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. നിക്ഷേപിച്ച തുകയും ലാഭവിഹിതവും നല്‍കാതെ ഇയാള്‍ കടന്നുകളയുകയായിരുന്നു. റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മുപ്പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ പി.ടി.ബിജോയി, എ.എസ്.ഐ വി.എം.രഘുനാഥ്, സി.പി.ഒ നിജാസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: Content is protected !!