
കോതമംഗലം: സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റിയെടുക്കാനെന്ന വ്യാജേന മുക്ക് പണ്ടം നല്‍കി
തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. നിമീഷ് കുമാര്‍ വര്‍മ്മയെയാണ്
(31) കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം മൂവാറ്റുപുഴ
റോഡിലുള്ള ജ്വല്ലറിയിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. രണ്ട് വളകള്‍
സ്വര്‍ണ്ണമാണെന്ന് ജീവനക്കാരെ വിശ്വസിപ്പിച്ച് പ്രതി തട്ടിപ്പ് നടത്തുകയായിരുന്നു.
ഇയാളുടെ കൂടെ മറ്റ് ആളുകള്‍ ഉണ്ടോയെന്നും വേറെ സ്ഥലങ്ങളില്‍
സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
ഇന്‍സ്‌പെക്ടര്‍ പി.ടി.ബിജോയി, സബ് ഇന്‍സ്‌പെക്ടര്‍ അല്‍ബിന്‍ സണ്ണി, എ.എസ്.ഐമാരായ രഘുനാഥ്, സലിം, സി.പി.ഒ മാരായ നിജാസ്, കുഞ്ഞുമോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.