കാര്‍ തടഞ്ഞുനിര്‍ത്തി വാഹനം ഓടിച്ചയാളെ ബലമായി പിടിച്ച് പുറത്തിറക്കി കാര്‍ തട്ടിക്കൊണ്ടുപോയ കേസ്‌: മുഖ്യപ്രതി പിടിയില്‍

പെരുമ്പാവൂര്‍: തിരുവൈരാണിക്കുളത്ത് കാര്‍ തടഞ്ഞുനിര്‍ത്തി വാഹനം ഓടിച്ചയാളെ ബലമായി പിടിച്ച് പുറത്തിറക്കി കാര്‍ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതി പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കരുമാലൂര്‍ തടിക്കക്കക്കടവ് കൂട്ടുങ്ങപ്പറമ്പില്‍ ഇബ്രാഹിം (ഉമ്പായി 34) നെ ആണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൊയ്തീന്‍ ഷാ, മുഹമ്മദ് റാഫി, രജീഷ്, കിരണ്‍ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 29 ന് വൈകിട്ടാണ് സംഭവം. തിരുവൈരാണിക്കുളത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്ന തണ്ടേക്കാട് സ്വദേശിയെ പ്രതി മറ്റൊരു വാഹനത്തില്‍ എത്തി ബലമായി പിടിച്ചിറക്കി കാര്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വ്യക്തി വൈരാഗ്യമായിരുന്നു സംഭവത്തിന് പിന്നില്‍. തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ട് പേരെ അന്നുതന്നെ പോലീസ് പിടികൂടിയിരുന്നു. വാഹനവും അന്ന് തന്നെ പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് ഒളിവില്‍ പോയ ഇബ്രാഹിമിനെ ഇടപ്പള്ളി ടോള്‍ ഭാഗത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്. പോലീസ് പിടികൂടിയ സമയം പ്രതി ഓടിച്ചിരുന്ന ബുള്ളറ്റ് 2021ല്‍ നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയ വാഹനമാണെന്നും പോലീസ് കണ്ടെത്തി. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ റിന്‍സ് എം തോമസ്, എ.എസ്.ഐ ഷിബു മാത്യു, എസ്.സി.പി.ഒ മാരായ അബ്ദുള്‍ മനാഫ്, എം.ബി സുബൈര്‍, സി.പി.ഒ ജിജുമോന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ഉണ്ടായിരുന്നത്.

Back to top button
error: Content is protected !!